തിരുവനന്തപുരം; രാജ്യത്ത് പ്രതിദിന കോവിഡ് വാക്‌സിനേഷന്‍ 1 കോടി പിന്നിട്ടു. ശനിയാഴ്ച വരെ രാജ്യത്ത് 127.5 കോടി കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആണ് ഇന്ത്യയിലേതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നവംബര്‍ മാസത്തില്‍ പ്രതിദിനം ശരാശരി 59.32 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കി. ഈ വര്‍ഷം മേയില്‍ പ്രതിദിനം 19.69 ലക്ഷം ഡോസുകളും വിതരണം ചെയ്തു. ഒക്ടോബറില്‍ പ്രതിദിനം ശരാശരി 55.77 ലക്ഷം ഡോസുകളും സെപ്റ്റംബറില്‍ 78.69 ലക്ഷവും ഓഗസ്റ്റില്‍ 59.29 ലക്ഷവും നല്‍കി.84.8 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നും 50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.
















