ട്രാൻസ്‌ജെൻഡർ കവർ ഗേളായി ഒരു മാസികയിൽ പ്രത്യക്ഷപ്പെട്ടപ്പോളാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിയുന്നത്. നർത്തകിയും മോഡലും ഒക്കെയായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ എന്നും വീട്ടിൽ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി ഓർത്തു പറഞ്ഞു.
‘എന്നെപ്പറ്റി കൂട്ടുകാർ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടൻ വീട്ടിൽ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ എന്നും ദീപ്തി.
ബാംഗളൂരിൽ എത്തിയതും പൂർണമായി സ്ത്രീയായി മാറുവാൻ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്‌സ് വർക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയിൽ ദീപതു പറഞ്ഞത്.
‘എനിക്ക് പൂർണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സർജറിയും. അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്‌സ് വർക്കും ഒക്കെ ചെയ്തു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാൻ സർജറി ചെയ്തു, ഇപ്പോൾ ഞാൻ ഒരു പൂർണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.
















