വാട്സ്ആപ്പ് എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടും സ്വകാര്യ ആവശ്യത്തിനും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും.വില കുറഞ്ഞ ഫോണ്‍ വാങ്ങുമ്ബോള്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന ഫോണാണോ എന്ന കാര്യം നമ്മളെല്ലാവരും പരിശോധിക്കാറുണ്ട്.വാട്സാപ്പ് ഉപയോഗിക്കാൻ കഴിയുന്നതും എന്നാൽ വില കുറഞ്ഞതുമായ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ തന്നെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ സ്വന്തമാക്കാം.
പട്ടികയില്‍ വിപണിയിലെ വമ്ബന്മാരായ സാംസങ്, നോക്കിയ തുടങ്ങിയവയുടെ ഡിവൈസുകളും ഉള്‍പ്പെടുന്നു. സാംസങ് ഗാലക്സി എം01 കോര്‍, നോക്കിയ സി01 പ്ലസ് തുടങ്ങിയ ഫോണുകളാണ് ഈ പട്ടികയില്‍ ഉള്ളത്. വാട്സ്ആപ്പും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളും സവിശേഷതകളും അറിഞ്ഞിരിക്കാം.
സാംസങ് ഗാലക്സി എം 01 കോർ
5.3-ഇഞ്ച് (720 × 1480 പിക്സല്‍സ്) എച്ച്ഡി+ പിഎല്‍എസ് ടിഎഫ്ടി എല്‍സിഡി ഇന്‍ഫിനിറ്റി-V ഡിസ്പ്ലെ.1 ജിബി /2 ജിബി റാം,16 ജിബി /32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാം,ആന്‍ഡ്രോയിഡ് 10 ഗോ എഡിഷന്,ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി),8 എംപി പിന് ക്യാമറ,എഫ്/2.4 അപ്പേര്‍ച്ചര്‍ ഉള്ള 5 എംപി ക്യാമറ,ഡ്യുവല്‍ 4ജി വോള്‍ട്ടി.
ഇനിഫിൻക്സ് 5 എ
6.52-ഇഞ്ച് (1540 x 720 പിക്സല്‍സ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ,1.8GHz ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ എ20 പ്രൊസസര്‍2, ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്മൈ,ക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്ന മെമ്മറി,ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്, എക്സ്ഒഎസ് 7.6,ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി),8 എംപി പിന് ക്യാമറ,8 എംപി ഫ്രണ്ട് ക്യാമറ.5000 എംഎ എച് ബാറ്ററി .
ജിയോണി മാക്സ്
6.1-ഇഞ്ച് (1560 × 720 പിക്സല്‍സ്) എച്ച്ഡി+ 2.5ജി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ,ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോര്‍ യൂണിസോക്ക് SC9863A പ്രോസസര്‍, ജിബി റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്മൈ,ക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം,ആന്‍ഡ്രോയിഡ് 10,ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി),എല്‍ഇഡി ഫ്ലാഷോടു കൂടിയ 13എംപി പിന് ക്യാമറ,5എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ,4ജി വോള്‍ട്ടി,5000 എംഎ എച് ബാറ്ററി.
ഐറ്റൽ വിഷൻ 1
6.088-ഇഞ്ച് (1560 x 720 പിക്സലുകള്‍) എച്ച്ഡി+ ഡിസ്പ്ലേ,ഐഎംജി8322 ജിപിയു ഉള്ള 1.6GHz ഒക്ടാ-കോര്‍ യൂണിസോക്ക് SC9863A പ്രോസസര്‍ ,3 ജിബി റാം, 32 ജിബി സ്റ്റോറേജ്,മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം,ആന്‍ഡ്രോയിഡ് 9.0 (പൈ),ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി),8 എംപി + 0.3 എംപി പിന് ക്യാമറകള്‍,5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ,4ജി, വൈ-ഫൈ,4000 എംഎഎച് ബാറ്ററി .