തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി ഉടനെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. തകര്‍ന്ന റോഡുകളുടെ കണക്കും എസ്റ്റിമേറ്റും തയാറാക്കിയതായും മേയര്‍ പറഞ്ഞു. മഴ മാറിയാലുടന്‍ കരാറുകാര്‍ പണി തുടങ്ങുമെന്ന് അറിയിച്ചെന്നും മേയര്‍.
റോഡിൻ്റെ പ്രാധാന്യം അനുസരിച്ച് അറ്റകുറ്റപ്പണിക്ക് മുന്‍ഗണന നല്‍കുമെന്നതാണ് കോര്‍പ്പറേഷൻ്റെ നിലപാട്. കോര്പ്പറേഷന് റോഡുകളോടൊപ്പം പൊതുമരാമത്ത് റോഡുകളും നഗരത്തിലേറെയുണ്ട്. ഇവ രണ്ടിലും കുഴികളടച്ചാലേ യാത്രാ ദുരിതം തീരൂ.