കൊച്ചി: സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഡിസംബർ 5 നാണ് കൊച്ചി തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.
വൈകുന്നേരം മൂന്നിനും നാലിനും ഇടയില്‍ വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചുമാണ് സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം.
വൈറ്റില, ഇടപ്പളളി, ആലുവ, മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് അതിന് അവസരം നല്‍കാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്‌ക്കോ സംഘമായോ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKochiMetroRail%2Fposts%2F4834733606548115&show_text=true&width=500

















