കോഴിക്കോട്: യുകെയില്‍ നിന്ന് എത്തിയതിനെത്തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സ്രവ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26നാണു കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ സാംപിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച സംശയദുരീകരണത്തിനുവേണ്ടിയാണിത്. ഇരുവയുടെയും സാംപിളുകള്‍ ഇന്നാണ് ശേഖരിച്ച് അയച്ചത്. ഫലം ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ബീച്ച് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികില്‍സയിലുള്ള ഡോക്ടര്‍ക്കും മാതാവിനും കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച് എട്ടു ദിവസമായിട്ടും മാറിയിട്ടില്ല. ഇതിനാലാണു ഇരുവരുടെയും സാംപിള്‍ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്.
അമ്മ ഉള്‍പ്പെടെ രണ്ടു പേരാണു ഡോക്ടറുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

















