തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കുറ്റപത്രം നൽകി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സി.ബി.ഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികള്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സിപിഎം പ്രാദേശിക നേതാവ് പീതാബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എം എൽ എ കെ.വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്. രാഘവൻ വെളുത്തോളി, ഭാസ്‌കരൻ, ബ്രാഞ്ച് സെക്രട്ടറി രാജു തുടങ്ങിയവരാണ് മറ്റ് പ്രതികൾ.
എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്.

















