കോട്ടയം ; വി.കെ. സനോജിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എ.എ. റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റ ഒഴിവിലാണ് നിയമനം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഡിവൈഎഫ്ഐ ഫ്രാക്ഷൻ അംഗീകരിച്ചാൽ അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയാണ്. സനോജിനെ യുവജന സംഘടനയുടെ മർമ സ്ഥാനത്ത് നിയമിച്ചതിലൂടെ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടിയിലും ഡിവൈഎഫ്ഐയിലും പിടിമുറുക്കിത്തുടങ്ങി. നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജേഷ് എന്നിവരിൽ ഒരാളെയാണ് ഡിവൈഎഫ്ഐ നേതൃത്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ ഇതു തള്ളി. പകരം സനോജിനെ നിയമിക്കുകയായിരുന്നു.

















