2022-ല്‍ ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ എസ്ഇ കാണാനാകും. ട്രന്‍ഡ് ഫോഴ്സ് അതിന്റെ ഏറ്റവും പുതിയ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍, ആപ്പിള്‍ അതിന്റെ മൂന്നാം തലമുറ ഐഫോണ്‍ എസ്ഇ പുറത്തിറക്കാനുള്ള പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അവകാശപ്പെട്ടു.
കൂടാതെ, വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ ആപ്പിളിന് മിഡ് റേഞ്ച് സെഗ്മെന്റില്‍ മികച്ച സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. ഐഫോണ്‍ എസ്ഇ 3-ന്റെ ഉല്‍പ്പാദന അളവ് ഏകദേശം 25-30 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഐഫോണ്‍ എസ്ഇ-യുടെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, എ14 ബയോണിക് ചിപ്പ് പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, പിന്നില്‍ ഒരൊറ്റ ക്യാമറ സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരാന്‍ സാധ്യതയുണ്ട്. 2016-ലെ യഥാര്‍ത്ഥ ഐഫോണ്‍ എസ്ഇ -യും 2020-ല്‍ ഐഫോണ്‍ എസ്ഇ 2-ലും സിഗ്നേച്ചര്‍ ഹോം ബട്ടണ്‍ ഫീച്ചര്‍ ചെയ്തത് പരിഗണിക്കുമ്ബോള്‍, അടുത്ത തലമുറ ഐഫോണ്‍ എസ്ഇ യിലും സമാനമായ ഒരു ഡിസൈന്‍ കണ്ടേക്കാം.
കൂടാതെ, ബാറ്ററിയുമായി ബന്ധപ്പെട്ട ചില മെച്ചപ്പെടുത്തലുകളും കൊണ്ടുവന്നേക്കാം. വിലയെക്കുറിച്ച് പറയുമ്ബോള്‍ ഐഫോണ്‍ എസ്ഇ 2016-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടിസ്ഥാന 16ജിബി സ്റ്റോറേജ് മോഡലിന് 39,000 രൂപയ്ക്കാണ്. മറുവശത്ത്, 2020-ല്‍ 42,500 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു.
ഈ ട്രെന്‍ഡ് നോക്കുമ്ബോള്‍, 45,000 രൂപയില്‍ താഴെയായിരിക്കും പുതിയ ഐഫോണ്‍ എസ്ഇ എന്ന് പ്രതീക്ഷിക്കാം. 2022-ന്റെ രണ്ടാം പകുതിയില്‍ കമ്ബനി നാല് പുതിയ മോഡലുകള്‍ പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.