തിരുവനന്തപുരം: കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കൂടുതൽ. പ്രതിഷേധവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്ത്. മുഖ്യമന്ത്രിയോട് എതിർപ്പറയിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകൾ രംഗത്തെത്തി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസ് (കെ എ എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസമാണ് പുതുക്കി നിശ്ചയിച്ചത്. 81,800 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. കൂടാതെ അനുവദനീയമായ ഡി എ, എച്ച് ആർ എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയുമുണ്ടാകും.
മുൻ സർവിസിൽനിന്ന് കെ എ എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും.
ട്രെയിനിങ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവിസിൽനിന്ന് വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ ആ തിയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തേക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

















