കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് (Waqf PSC) വിട്ടതിൽ സർക്കാരിനെതിരെ പള്ളികളിൽ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്നും പള്ളികളുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു..
അതേസമയം വഖഫ് നിയമനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചർച്ച ചെയ്യാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. നിലവിൽ ഇക്കാര്യത്തിൽ പ്രതിഷേധ പരിപാടികൾ സമസ്ത ആലോചിച്ചിട്ടില്ലെന്നും എന്നാൽ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പറഞ്ഞു.

















