തിരുവനന്തപുരം; തിരുവനന്തപുരത്ത് 15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്‌സിൻ കുത്തിവെച്ചു. ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. 15 വയസ്സിന്റെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വന്ന കുട്ടികൾക്ക് വാക്‌സിൻ മാറി നൽകുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്സിനേഷൻ മാറി പോകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.

















