ചെന്നൈ: ഡാമിൻ്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട് കാട്ടുന്നെന്ന് ഡിഎംകെ. കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തമിഴ്‌നാടിനോട് നീതികേട് കാട്ടുന്നു. ഡാം സേഫ്റ്റി ബിൽ ഏറ്റവും മോശമായി ബാധിക്കുന്നത് തമിഴ്നാടിനെയാണെന്ന് വൈക്കോ പ്രതികരിച്ചു.
അതേസമയം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിൻ്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.