തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടത് ലീഗ് രാഷ്രീയമാക്കുന്നെന്ന് കാനം രാജേന്ദ്രൻ. ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് സർക്കാർ പറഞ്ഞു. വിഷയത്തിൽ മുസ്‌ലിം ലീഗ് സംഘടനകൾക്ക് ഒരേ നിലപാടല്ലെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം, വഖഫ് ബോർഡ് നിയമനവിഷയത്തിൽ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു. സമസ്തയിലെ തന്നെ മുസ്‌ലിം ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.