മസ്കത്ത്: മഹാമാരിയുടെ പിടിയില്‍നിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നല്കി ഒമാനിലെ കോവിഡ് കേസുകള്‍.കഴിഞ്ഞ 20 ദിവസത്തിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെയാണ് നവംബര്‍ കടന്നുപോയത്. കഴിഞ്ഞമാസം വെറും രണ്ട് മരണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന്,10 തീയതികളിലാണ് ഓരോന്നുവീതം മരണം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒക്ടോബറില്‍ 15പേരും സെപ്റ്റംബറില്‍ 32പേരുമാണ് മരിച്ചിരുന്നത്. ആകെ 263 ആളുകള്‍ക്കാണ് കഴിഞ്ഞ മാസം രോഗം പിടിപ്പെട്ടത്. ഇത് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണെന്ന് ഡേറ്റ അനലിസ്റ്റും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഇബ്രാഹിം അല്‍ മൈമാനി പറഞ്ഞു. എന്നാല്‍, 373 ആളുകള്‍ക്ക് അസുഖം ഭേദമാവുകയും ചെയ്തു. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. നിലവില്‍ 448 ആളുകളാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. രാജ്യത്ത് കോവിഡ് മുക്തരായവര്‍ മൂന്നുലക്ഷം കടന്നിട്ടുണ്ട്. നവംബര്‍ അവസാനംവരെ 3,00,005 പേര്‍ക്കാണ് അസുഖം ഭേദമായിരിക്കുന്നത്.
ഒക്ടോബര്‍ അവസാനത്തില്‍ മൂന്നുരോഗികളാണുണ്ടായിരുന്നത്. മഹാമാരി പിടിപെട്ട് തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് ഐ.സി.യുവില്‍ കഴിയുന്നവരുടെ എണ്ണം ഒരാളിലേക്ക് ചുരുങ്ങുന്നത്. വൈറസിനെതിരെയുള്ള വാക്സിനേഷന് ഊര്‍ജിതമാക്കിയതാണ് നവംബറിലെ കോവിഡ് കേസുകള്‍ കുറയാന്‍ കാരണമെന്ന് ആരോഗ്യ മ ന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. വിവിധ ഗവര്‍ണറേറ്റുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിനേഷന് ക്യാമ്ബുകള്‍ നടക്കുന്നുണ്ട്. വിദേശികള്‍ക്കടക്കം സൗജന്യമായാണ് വാക്സിന് നല്‍കുന്നത്.
ആശുപത്രികളില്‍ കിടത്തി ചികിത്സക്കാരുടെ എണ്ണത്തില്‍ 43 ശതമാനം കുറവുണ്ടായതായി അല്‍ മൈമാനി പറഞ്ഞു. ഒക്ടോബര്‍ അവസാനം ഏഴ് രോഗികളുണ്ടായിരുന്നു. നവംബര്‍ അവസാനത്തോടെ ഇത് നാലായി കുറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. നിലവില്‍ ഒരാള്‍ മാത്രമാണ് തീവ്ര പരിചരണത്തിലുള്ളത്.
വാക്സിനെടുക്കാത്ത വിദേശികളെ ലക്ഷ്യമാക്കി പ്രത്യേക മൊബൈല്‍ ക്യാമ്ബുകളും മറ്റും ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാണ്. മുന്‍കുട്ടി രജിസ്റ്റര്‍ ചെേയണ്ടതില്ലാത്തതിനാല് നിരവധി ആളുകളാണ് ഇത്തരം സ്ഥലങ്ങളിലെത്തി വാക്സിന് സ്വീകരിക്കുന്നത്. രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസും നല്‍കുന്നുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നല്കിത്തുടങ്ങിയത്.
കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ശക്തമായ മുന്‍കരുതല്‍ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍, രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലസൂട്ടൂ, ഈശ്വതിനി, മൊസാംബീക് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് കോവിഡ് സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തി.
രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ അലസത കാണിച്ചുതുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് ധരിക്കാെതയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ മന്ത്രാലയം നല്കുന്ന മുന്നറിയിപ്പ്.