സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ്& രമേഷ് ഡിസംബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്നു.ശ്രീനാഥ് ഭാസിയും ബാലുവര്‍ഗീസും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് .ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന രണ്ടു യുവാക്കളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വൈറ്റ് സാന്‍ഡ് മീഡിയാ ഹൗസ് ആന്റ് കെ.എല്‍.സെവന് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഫരീദ്ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.അര്ജുന് അശോക്,ഷൈന്‍ ടോംചാക്കോ, രാജേഷ് ശര്‍മ്മ ,ചെമ്ബില്‍ അശോകന്,സലിംകുമാര്‍, പ്രവീണ, അഞ്ജു കൃഷ്ണ, ദേവീകൃഷ്ണ, പൗളിവല് സന്, ജോളി കാര്‍ത്തിക, ശൈത്യ എന്നിവരും പ്രധാന താരങ്ങളാണ്.ജോസഫ് വിജീഷ് സനൂപ് തൈക്കൂടം എന്നിവരുടേതാണ് തിരക്കഥയാക്സന് ഗ്യാരി പെരേര നേഹാ നായര്‍ എന്നിവരുടേതാണ് സംഗീതം.ആല്‍ബി-ഛായാഗ്രഹണവും അയൂബ് ഖാന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.