ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്കുന്ന ടെലികോം കമ്ബനികളില്‍ ഒന്നാണ് ബിഎസ്എന്‍എല്‍ .എന്നാല്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാന്‍സി നമ്ബര്‍ ലേലത്തില്‍ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത്. കോട്ടയില്‍ ഉള്ള ഒരു വ്യാപാരിയായ തനൂജ് ആണ് ബിഎസ്എന്‍എല്‍ ന്റെ അവസാനം 6 പൂജ്യത്തില്‍ അവസാനിക്കുന്ന ഫാന്‍സി നമ്ബര്‍ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ വാങ്ങിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്ര വലിയ തുകയ്ക്ക് ഫാന്‍സി നമ്ബര്‍ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.20000 രൂപയില്‍ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാല്‍ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാന്‍സി നമ്ബറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .
29 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനുകള്‍
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .29 രൂപയുടെ റീച്ചാര്‍ജുകളിലാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ഇപ്പോള്‍ ലഭിക്കുന്നത് .29 രൂപയുടെ പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & സൗജന്യഎസ്എംഎസ് എന്നിവയും ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .നിങ്ങളുടെ സര്‍ക്കിളുകളില്‍ ഈ പ്ലാനുകള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ് ചെയ്യുക