വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് മള്‍ട്ടി ഡിവൈസ് അപ്പ്ഡേഷനുകളാണ് .അതായത് ഇനി മുതല്‍ ഒരേസമയം തന്നെ നാലു ഡിവൈസില്‍വരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് ക്യൂആർ കോഡുകള്‍ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളില്‍ കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നത് .
നേരത്തെ ഇത്തരത്തില്‍ കണക്റ്റ് ചെയ്യുന്നതിന് നമ്മള് ഉപയോഗിക്കുന്ന വാട്ട്സ് ആപ്പില്‍ ഇന്റര്‍നെറ്റ് ആവിശ്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാല്‍ നമ്മള് മെയിന്‍ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു .ക്യൂആർ കോഡ് എങ്ങനെയാണു സ്കാന്‍ ചെയ്യുന്നത് എന്ന് നോക്കാം .
ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്ത് അതില്‍ സെറ്റിംഗ്സ് എന്ന ഓപ്ഷനില്‍ പോകുക,അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് ക്യൂആർ കോഡിന്റെ ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം.നമ്മളുടെ ക്യൂആർ കോഡില്‍ ക്ലിക്ക് ചെയ്യുക
ക്ലിക്ക് ചെയ്യുമ്ബോള്‍ അവിടെ രണ്ടു ഓപ്ഷനുകളാണ് ലഭിക്കുന്നത്. ആദ്യത്തെ ഓപ്ഷന് മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്ഷന് സ്കാന്‍ കോഡ്.ഇത്തരത്തില്‍ നിങ്ങള്‍ക്ക് മള്‍ട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.ഇത്തരത്തില്‍ 14 ദിവസംവരെയാണ ഈ മെസേജുകള്‍ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത്.