എ, ബി, ആര്‍എച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവര്‍ കൊവിഡ് -19 അണുബാധയ്ക്ക് കൂടുതല്‍ വിധേയരാവുന്നുവെന്നും എന്നാല്‍ ഒ, എബി, ആര്‍എച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളില്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനം.ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ ഫലം.
നവംബര്‍ 21 ലെ ഫ്രണ്ടിയേഴ്‌സ് ഇന്‍ സെല്ലുലാര്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ മൈക്രോബയോളജിയുടെ പുതിയ ലക്കത്തില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2020 ഏപ്രില്‍ 8 മുതല്‍ 2020 ഒക്ടോബര്‍ 4 വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2,586 കൊവിഡ്-19 പോസിറ്റീവ് രോഗികളിലാണ് പഠനം നടത്തിയത്.
ഈ പഠനത്തില്‍ എ,ബി,ഒ, ആര്‍എച്ച് രക്തഗ്രൂപ്പുകള്‍ക്ക് കൊവിഡ്-19 രോഗബാധ, രോഗനിര്‍ണയം, വീണ്ടെടുക്കല്‍ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു,ബി രക്തഗ്രൂപ്പുള്ള സ്ത്രീകളേക്കാള്‍ ബി രക്തഗ്രൂപ്പുള്ള പുരുഷ രോഗികള്‍ക്ക് കൊവിഡ്-19 വരാനുള്ള സാധ്യത കൂടുതലാണെന്നും, എബി രക്തഗ്രൂപ്പ്ള്ള 60 വയസ്സുള്ള രോഗികളില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഞങ്ങള്‍ കണ്ടെത്തി,’ ഗവേഷണ വകുപ്പിലെ കണ്‍സള്‍ട്ടന്റ് ഡോ രശ്മി റാണ പറഞ്ഞു.
രക്തഗ്രൂപ്പുകളും രോഗത്തിന്‍റെ തീവ്രതയും മരണനിരക്കും തമ്മില്‍ യാതൊരു ബന്ധവും അവര്‍ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എആർഎച്,+ എന്നീ രക്തഗ്രൂപ്പുകള്‍ കൂടുതല്‍ കാലം ആരോഗ്യം വീണ്ടെടുക്കാന്‍ എടുക്കുമ്ബോള്‍ ഒ, ആർഎച്- എന്നീ രക്തഗ്രൂപ്പുകള്‍ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കുകയും ചെയ്യുന്നു എന്നും പഠനം പറയുന്നു.