ഭുവനേശ്വര്‍: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ ബെൽജിയത്തെ തകർത്തത്.
ശാരദാ നന്ദ് തിവാരിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഇന്ത്യയുടെ വിഷ്ണുകാന്ത് സിങ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
📽️The defining moment of the game
Sharda with a powerful right up flick is but equal credits to Sanjay for the clever and skillful move!
Kudos to Pawan,who has been anything but exceptional with the saves – Nerves of steels in the dying minutes👏
#JWC2021 #RisingStars https://t.co/BZwLGjJN55 pic.twitter.com/Z1LJMY5vd1
— SPORTS ARENA🇮🇳 (@SportsArena1234) December 1, 2021
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പവന്‍ നടത്തിയ മികച്ച പ്രകടനമാണ് ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പവന്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഫ്രാൻസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിലെ തോൽവിയോടെ തുടങ്ങിയ ഇന്ത്യ കാനഡയ്ക്കും പോളണ്ടിനുമെതിരെ തുടർച്ചയായ വിജയങ്ങളോടെ തിരിച്ചുവരവ് നടത്തി.
സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍.