മധ്യ വിയറ്റ്നാമില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നു. 11പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണ്. പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
ഫു യെൻ പ്രവിശ്യയിൽ ആറ് പേരും ബിൻ ദിൻ പ്രവിശ്യയിൽ നാല് പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് 60,000-ത്തോളം വീടുകൾ വെള്ളത്തിനടിയിലാവുകയും 4,700-ലധികം വീടുകൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
എല്ലാം ബിൻ ദിൻ, ഫു യെൻ എന്നിവിടങ്ങളിലാണ്. നവംബർ 27 മുതൽ 30 വരെ മൊത്തം 800 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ, വിയറ്റ്നാമിലെ പ്രകൃതിദുരന്തങ്ങൾ, പ്രധാനമായും ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവയിൽ 119 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 144 പേർക്ക് പരുക്കേൽക്കുകയും 3,600 ബില്യൺ വിയറ്റ്നാമീസ് ഡോങ്ങിന്റെ (158 ദശലക്ഷം യുഎസ് ഡോളർ) സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.