കൊച്ചി: വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക്സ് വാട്സാപ്പീലൂടെ അവസരം ഒരുക്കി. അപ്സ്റ്റോക്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വാട്സാപ് ചാറ്റ് വിന്‍ഡോയില്‍ നിന്നു പുറത്തു പോകാതെ തന്നെ ഐപിഒ അപേക്ഷ നല്‍കാനാവും. അപ്സ്റ്റോക്സിന്റെ 9321261098 എന്ന നമ്പറിലേക്ക് വാട്സാപ് സന്ദേശമയച്ച് എല്ലാ ദിവസവും ഏതു സമയത്തും ഈ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഐപിഒ അപേക്ഷകള്‍ അഞ്ചു മടങ്ങു വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നാണ് അപ്സ്റ്റോക്സ് കണക്കു കൂട്ടുന്നത്.
തങ്ങളുടെ യാത്രകള്‍ക്കിടയില്‍ തന്നെ നിക്ഷേപകാര്യങ്ങള്‍ പരിശോധിക്കാനാവണം എന്നാണ് ഇന്നു നിക്ഷേപകര്‍ ആഗ്രഹിക്കുന്നതെന്നും ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ തങ്ങള്‍ അതാണു സാധ്യമാക്കുന്നതെന്നും അപ്സ്റ്റോക്സ് സഹസ്ഥാപകന്‍ ശ്രീനി വിശ്വനാഥന് പറഞ്ഞു.2021 ഒക്ടോബറില്‍ മാത്രം ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ അപ്സ്റ്റോക്സിന്റെ ആകെ നിക്ഷേപകര്‍ ഏഴു ദശലക്ഷമായി വളര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് പത്തു ദശലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒരു സമഗ്ര ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് സൊല്യൂഷന് വാഗ്ദാനം ചെയ്യുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഡിജിറ്റല്‍ സേവിങ്ങ്സ് അക്കൗണ്ടില്‍ തടസ്സങ്ങളില്ലാത്ത ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കല്‍ പ്രക്രിയയും വീഡിയോ കേവൈസി സൗകര്യവും മൊബൈല്‍-നെറ്റ്ബാങ്കിംഗിനായുള്ള ഒരു പുതിയ യുഗ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, നാവിഗേറ്റ് ചെയ്യാന്‍ എളുപ്പമുള്ള ഉപയോക്തൃ ഇന്റര്‍ഫേസുമുണ്ട്. ബാങ്കിന്റെ ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റ് സൊല്യൂഷനുകള്‍ മൊബൈല്‍ ആപ്പിലും നെറ്റ്ബാങ്കിംഗ് പ്ലാറ്റ്ഫോമിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.