ഷാര്‍ജ: ഖോര്‍ഫക്കാന്‍ നഗരത്തിലൂടെ ട്രക്കുകള്‍ കടന്ന് പോകുന്നതിന് വിലക്ക്. ഷാര്‍ജാ പോലീസാണ് വിലക്കേര്‍പ്പെടുത്തിയത്.യുഎഇയുടെ 50 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാലു ദിവസത്തേക്കാണ് വിലക്ക്.പരിപാടിയിൽ വൻ ജനക്കൂട്ടം രൂപപ്പെടുന്ന സാഹചര്യത്തിൽ സഹകരണം ആവശ്യമാണ്.
നഗരത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.2021 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ഖോര്‍ഫക്കാന്‍ നഗരത്തില്‍ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. 2021 ഡിസംബര്‍ 4 മുതല്‍ ട്രാഫിക് സാധാരണ നിലയില്‍ തുടരും.
ഡ്രൈവര്‍മാരോട് റോഡുകളില്‍ ജാഗ്രത പുലര്‍ത്താനും, ഈ അറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.