വണ്‍പ്ലസിന്റെ പുതിയ ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങുന്നതായി സൂചനകള്‍.വൺ പ്ലസ് 10 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ ഉടന്‍ പുറത്തിറങ്ങുന്നത്.എന്നാൽ ഇതാദ്യം ചൈന വിപണിയില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.
മികച്ച ക്യാമറകള്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കാം.ഇപ്പോൾ പുറത്തു വരുന്ന സവിശേഷതകൾ പ്രകാരം ഈ ഫോണുകള്‍ സ്നാപ്ഡ്രാഗണ്‍ 8ജെൻ1 എത്തുമെന്നാണ് വിവരം.പുതിയ പതിപ്പ് ചൈന പുറത്തിറക്കിയതിന് ശേഷമേ ഇന്ത്യൻ വിപണിയിൽ ഇത് ലഭ്യമാവുള്ളൂ.
എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലീക്ക് ആയിട്ടുണ്ട്.അത്തരത്തില്‍ ലീക്ക് ആയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7-ഇഞ്ച് ആമെലോഡ് ഡിസ്പ്ലേയില്‍ ആകും എത്തുന്നത് എന്നാണ് .അതുപോലെ 5000 എംഎഎച് ന്റെ ബാറ്ററി ലൈഫാണെന്നും,128ജിബി ഇന്റെര്ണല് സ്റ്റോറേജും.256 ജിബി ഇൻേറണൽ ഉണ്ടാവുമെന്നും സൂചിപ്പിക്കുന്നുണ്ട്.
ഈ സ്മാര്‍ട്ട് ഫോണുകള്‍ 48 മെഗാപിക്സല്‍ മെയിന്‍ ക്യാമറകള്‍ +50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറകള്‍ + 8 മെഗാപിക്സല്‍ ടെലിഫോട്ടോ ,ലെന്‍സുകള്‍ എന്നിവ ഈ ഫോണുകളില്‍ പ്രതീക്ഷിക്കാം .