കരിപ്പൂർ: കരിപ്പൂരിൽ സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
സ്വർണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്. വിപണിയിൽ രണ്ട് കോടി വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം