ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന സര്ഗോത്സവത്തിൻറെ ഭാഗമായി നടത്തുന്ന മാപ്പിള കലാമേള വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മുതല്‍ ദുബൈ കെ.എം.സി.സി അങ്കണത്തില്‍ നടക്കും.
വിവിധ ജില്ലകളിലെ ഗ്രൂപ്പുകള്‍ മാറ്റുരക്കും. ഒരുമാസത്തിലേറെയായി നടക്കുന്ന പരിപാടിയില്‍ ചിത്രമേള, സാഹിത്യോത്സവം, കലോത്സവം ക്വിസ്, ഡിബേറ്റ് മത്സരങ്ങള്‍ക്കുശേഷം സമാപന പരിപാടിയായിട്ടാണ് മാപ്പിള കലാമേള നടക്കുന്നത്.
പരിപാടി വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടെന്ന് സര്‍ഗോത്സവം ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ മജീദ് മടക്കിമല, കോഓഡിനേറ്റര്‍ റഹ്ദാദ് മൂഴിക്കര എന്നിവര്‍ അറിയിച്ചു.