ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു.ഷവോമിയുടെ റെഡ്മി നോട്ട് 11ടി5ജി എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി പ്രോസ്സസറുകള്‍ തന്നെയാണ് .
ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 6.6 ഇഞ്ചിന്റെ ഫുള്‍ എച് ഡി പ്ലസ് ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ മീഡിയ ടെക് ഡിമെൻസിറ്റി 810 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
ഡ്യൂവല്‍ പിന് ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ ഡ്യൂവല്‍ പിന് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .അതുപ്പോലെ തന്നെ ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 33വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറും ഈ റെഡ്മി നോട് 11 ടി 5Gസ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒപ്പം ലഭിക്കുന്നതാണ് .
വിലയിലേക്കു വരുകയാണെങ്കില്‍ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 16999 രൂപയാണ് വില .വരുന്നത് കൂടാതെ 6ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളില്‍ വിപണിയില്‍ 17999 രൂപയും & 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകള്‍ക്ക് വിപണിയില്‍ 19999 രൂപയും ആണ് വില വരുന്നത് .