സാവോപോളോ: ബ്രസീലിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 41കാരനും 37കാരിയും ഐസലോഷനിൽ ആണെന്ന് സാവോപോളോ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു.
നവംബർ 23നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 41കാരൻ ബ്രസീലിൽ മടങ്ങിയെത്തിയത്. നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവുമായാണ് ഇയാൾ രാജ്യത്തെത്തിയത്. എന്നാൽ, ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദമ്പതികൾ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബ്രസീൽ.