വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. 15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.പരിക്കേറ്റവരിൽ ആറുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
ആക്രമണം നടത്തിയ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സെമി ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.അതേസമയം ആക്രമണത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ല. 15കാരൻ സഹപാഠികൾക്ക് നേരെ 15 മുതൽ 20ഓളം തവണ വെടിയുതിർത്തതായും ഇത് അഞ്ചുമിനിട്ടോളം നീണ്ടുവെന്നും പൊലീസ് പറഞ്ഞു.