കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തില്‍ കേരളത്തിന് ജയം. ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് കേരളം തകര്‍ത്തത്.
കേരളത്തിനായി വിനീത വിജയൻ, കെ.മാനസ, ഫെമിന എന്നിവർ ഗോള്‍ നേടി.
വിനീതയുടെ ഗോളിൽ ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന കേരളത്തിനെതിരേ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഭഗ് വതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. എന്നാൽ പിന്നീട് തുടരെ രണ്ടു തവണ എതിർ ഗോൾവല കുലുക്കി കേരളം വിജയം സ്വന്തമാക്കുകയായിരുന്നു.