പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സിയുടെ മോണ്ടിസ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന.അർഹിക്കുന്നവർക്ക് പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിയുടെ അഞ്ചാം ബാച്ചിന്റെ ഉദ്ഘാടനമാണ് പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ് ഡിസംബർ 1ന് രാവിലെ 11 മണിക്ക് നിർവഹിക്കുന്നത്.
കഴിഞ്ഞ നാല് ബാച്ചുകളും വിജയകരമായി നടന്ന് കൊണ്ടിരിക്കുകയാണ്. എല്ലാ മാസവും ഇരുപതാം തീയ്യതി വരെയാണ് പുതിയ ബാച്ചിലേക്ക് അപേക്ഷകൾ സ്വീകരിക്കുക. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846808283