ഫുട്‌ബോള്‍ മിശിഹ പുരസ്‌കാരം നേടിയതിന്റെ സന്തോണത്തിനൊപ്പം ആരാധകര്‍ക്ക് ഇരട്ടി മധുരമായത് പുരസ്‌കാര വേദിയിലെ സ്‌പൈഡര്‍മാന്റെ സാനിധ്യമാണ്.ബാലന്‍ ഡി ഓര്‍ റെഡ് കാര്‍പറ്റില്‍ ടോം ഹോളണ്ടും ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’ നായിക സെന്‍ഡേയയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോ. ടോം ഹോളണ്ട് തന്നെയാണ് ‘സ്‌പൈഡര്‍മാനായി’ വേഷമിടുന്നത്. ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോമി’ന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
സ്‌പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോമി’ലും സെന്‍ഡേയ തന്നെ എത്തുന്നു. ‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം’, ‘സ്‌പൈഡര്‍മാന്‍: ഹോംകമിംഗ്’ എന്നിവയാണ് ഇതിനു മുമ്ബ് ഇറങ്ങിയ ടോം ഹോളണ്ട് ‘സ്‌പൈഡര്‍മാന്‍’ സിനിമകള്‍.