ലോകത്തിലെ വമ്പന്‍ ടെക് കമ്പനികളെ നയിക്കുന്നത് ഇന്ത്യക്കാരുടെ കൈകളാണെന്ന അഭിമാനം ഒരിക്കല്‍ കൂടി പരാഗ് അഗര്‍വാളെന്ന 37 കാരന് കൂടി എത്തുന്നതോടെ വലുതാവുകയാണ്.പുതിയ ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ എന്ന പദവിയിലായിരുന്നു മുന്‍പ് പരാഗ്.
അമാനുഷികനൊന്നുമല്ല പരാഗ് അഗര്‍വാള്‍. ഐ.ഐ.ടി മുംബൈയില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദവും കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മൈക്രോ സോഫ്റ്റ്, യാഹൂ, എടി&ടി എന്നി കമ്ബനികളില്‍ ജോലി. 2011-ലാണ് പരാഗിന്റെ ട്വിറ്റര്‍ പ്രവേശനം.
കമ്ബനിയുടെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളിലും വലിയ പങ്കുവഹിക്കാന്‍ പരാഗിനായിട്ടുണ്ടെന്നാണ് സ്ഥാനമൊഴിഞ്ഞ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി തന്നെ വിടവാങ്ങല്‍ ട്വീറ്റില്‍ പറഞ്ഞത്. ഇന്നലെയായിരുന്നു ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി തന്റെ രാജി പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെയാണ് തത് സ്ഥാനത്തേക്ക് പരാഗ് അഗര്വാളെത്തുന്നത്.പരാഗ് അഗര്‍വാള്‍ കൂടി എത്തുന്നതോടെ ലോകത്തെ ടെക് ഭീമന് മാരുടെ തലപ്പത്ത് എത്തുന്ന ഇന്ത്യക്കാരുടെ പട്ടികയും വലുതാവുകയാണ്.