തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം രാത്രി തുറന്നതില്‍ കേരളം പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര ജലകമ്മിഷന്‍ പ്രതിനിധിയെ ഇക്കാര്യം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.
142 അടിക്ക് അടുത്ത് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ വെളളം തുറന്നുവിടണമെന്നും പകല്‍സമയത്ത് വെളളം പുറത്തുവിടാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ ആറെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി. മൂന്നുഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.