ന്യൂഡല്‍ഹി : യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം), അസോസിയേററ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്‌ട്രിക് എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്‌ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിഗ്), അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്), നഴ്സിംഗ് കോളേജ് ട്യൂട്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക upsc. gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി.