സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിലും ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുകേഷ് എത്തും.സംവിധായകന്‍ കെ.മധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സേതുരാമയ്യര്‍ സിബിഐയെ കേസ് അന്വേഷണത്തില്‍ സഹായിക്കുന്ന ചാക്കോ എന്ന കഥാപാത്രത്തെയാണ് മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളിലും മുകേഷ് അവതരിപ്പിച്ചത്.
ഈ കഥാപാത്രം അഞ്ചാം ഭാഗത്തിലും ഉണ്ടാകുമെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മധു പറഞ്ഞത്.’ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നത് അതിലേറെ സന്തോഷം തരുന്നു. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം.
രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവര്‍ക്കൊപ്പം അനൂപ് മേനോനും പ്രധാനഅഭിനേതാക്കളാകുന്നു,’ മധു പറഞ്ഞു.