തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്‌കോള്‍ കേരള ഡി.സി.എ അഞ്ചാം ബാച്ച് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡി.സി.എ ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിനായി ഇന്നു മുതല്‍ ഡിസംബര്‍ 8 വരെ www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പുനഃപ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ നേരിട്ടോ, സ്പീഡ്/ രജിസ്‌റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം.