പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം- റെക്കോര്‍ഡ് ബുക്കിങുകളും ഫാന്‍ ഷോകളുമായി തരംഗം സൃഷ്ടിക്കുകയാണ്.ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററിലെത്തുക.
അതിന്റെ പിറ്റേദിവസം റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ് നായകനാകുന്ന ‘ ഒരു താത്വിക അവലോകനം ‘ എന്ന സിനിമയുടെ സംവിധായകന്‍ അഖില്‍ മാരാറിന്റെ മരക്കാറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഒരു താത്വിക അവലോകനത്തിന്റെ റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണമാണ് അഖില്‍ മാരാര്‍ രസകരമായി പറയുന്നത്.
ഡിസംബര്‍ മൂന്നിന് പടം റിലീസ് ചെയ്താല്‍ സംവിധായകനായ താന്‍ മരക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണാണ് നിര്‍മാതാവ് റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയതെന്ന് അഖില്‍ പറഞ്ഞു. ‘ സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊൾ സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണേ…’- അഖില്‍ മാരാര്‍ തന്റെ ലാലേട്ടന്‍ ഫാന്‍ ബോയ് മുഖം വെളിപ്പെടുത്തി.