കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സ്കൂളുകളിൽ സഹപഠനം നിർബന്ധിതമാക്കണമെന്ന് അറിയിച്ച് പ്രമേയം പാസാക്കിയത്.സഹവിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനവും ലിംഗ സമത്വവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് എട്ടംഗ സമിധിയുടെ നിഗമനം.
സഹവിദ്യാഭ്യാസത്തിലൂടെ യഥാസ്ഥിതിക ചിന്താഗതികൾ മാറ്റാനും പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള മാന്യമായ പെരുമാറ്റം വളർത്തിയെടുക്കാനും കഴിയുമെന്ന് പ്രമേയം വ്യക്തമാക്കി.നല്ല അച്ചടക്കവുംആത്മവിശ്വാസത്തോടെയും മികച്ച പൗരന്മാരായി വളരാനും സഹായിക്കുമെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.ബോർഡ് അംഗമായ കെ എൽ തോമസ് പ്രമേയം അവതരിപ്പിച്ചു.
എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് റിസ്വാൻ എം, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർ ആരതി ഐ എസ്, ഫാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, സുധാ മേനോൻ, ബിന്ദു സരസ്വതി ബായ് എന്നിവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.