അബുദാബി: യുഎഇയിൽ(UAE) ഡിസംബർ മാസത്തിലെ പുതിയ ഇന്ധന വില(fuel price) പ്രഖ്യാപിച്ചു. ഇന്ധന വിലനിർണയ സമിതി( UAE fuel price committee ) തിങ്കളാഴ്ചയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഡിസംബർ മുതൽ പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫിൽസും കുറയും.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമായിരിക്കും ഡിസംബർ ഒന്നു മുതലുള്ള നിരക്ക്. നവംബറിൽ ഇത് 2.80 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95പെട്രോളിന് ലിറ്ററിന് 2.66ദിർഹമാണ് പുതിയ നിരക്ക്. നവംബറിൽ 2.69 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ഒരു ലിറ്ററിന് 2.58 ദിർഹമാണ് പുതിയ വില. നംവബറിൽ ഇത് 2.61 ദിർഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.77ദിർഹമാണ് പുതിയ വില. നവംബറിൽ 2.81 ദിർഹമായിരുന്നു. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ച് എല്ലാ മാസവും യോഗം ചേർന്നാണ് ഇന്ധന വില നിശ്ചയിക്കുന്നത്.