ന്യൂഡൽഹി: താങ്ങുവിലയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താതെ സമരം പിൻവലിക്കില്ലെന്ന് ഭാരതിയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. രാജ്യത്ത് ഒരു പ്രശ്നവും ഇല്ലാതിരിക്കണമെന്നാതാണ് സർക്കാറിന്‍റെ ആഗ്രഹം. എന്നാൽ തങ്ങൾ താങ്ങുവില ഉൾപ്പടെ മറ്റു ആവശ്യങ്ങളിൽ ചർച്ച പോലും നടത്താതെ സമരം പിൻവലിക്കില്ലെന്ന് ടികായത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കാർഷിക നിയമം പിൻവലിച്ച നടപടി സമരത്തിനിടെ ജീവൻ നഷ്ട്പ്പെട്ട 750 കർഷകർക്കുള്ള ആദരവായി കാണുന്നുവെന്നും ടികായത്ത് പറഞ്ഞു. ശീതകാല സമ്മേളനത്തിനായി ഇന്നു ചേർന്ന പാർലിമെന്‍റ് സമ്മേളനത്തിലാണ് കർഷിക നിയമം പിൻവലക്കാനുള്ള ബില്ല് പാസായത്. പ്രതിപക്ഷ ബഹളത്തിനെ തുടർന്ന് സഭ 12 മണിവരെ നിർത്തിവച്ചിരുന്നു. തുടർന്ന് വീണ്ടും ചേർന്ന സഭയിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള ബില്ല് അവതരിപ്പിച്ചു.