മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ Moto G31 ഇന്ത്യയില്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ നവംബര്‍ ആദ്യം എത്തിയ മോട്ടോ ജി31 ഡിസംബറില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും.4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോട്ടോ ജി 31ന് ഉള്ളത്. 4 ജിബി മോഡലിന് 12,999 രൂപയും 6 ജിബിക്ക് 14,999 രൂപയും ആണ് വില. ഡിസംബര്‍ 6ന് ഫ്ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും.
60 Hz ആണ് റിഫ്രഷ് റേറ്റ്. 409 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയും 20:9 ആസ്പക്ട് റേഷ്യോയും ഡിസ്പ്ലെ നല്‍കും. മീഡിയാ ടെക്കിൻറെ ഹെലോയ് ജി 85 എസ്ഒ സി പ്രൊസസര്‍ ആണ് ഫോണിൻറെ കരുത്ത്.50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് മോട്ടോ ജി 31 ന്. 13 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
20 വാട്ടിൻറെ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച് ബാറ്ററിയാണ് ഫോണിന്്റെത്. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് ആണ് നല്‍കിയിരിക്കുന്നത്. അതായത് സിം1 +സിം 2അല്ലെങ്കില്‍ സിം1 +മൈക്രോ എസ്ഡി എന്നിങ്ങനെ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കു. 180 ഗ്രാം ആണ് ഫോണിൻറെ ഭാരം.