കൊച്ചി: മോൻസൺ മാവുങ്കലിൻ്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇഡി പരാമർശത്തിനെതിരെ സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്നും സർക്കാർ പറഞ്ഞു. മോൻസൻ്റെ മുൻ ഡ്രൈവർ ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. ഹർജിയിലെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്ക് ഉള്ള വിഷയങ്ങളിൽ കോടതി കടക്കുന്നുവെന്നും സർക്കാർ പറയുന്നു. കോടതിയുടെ ഇടപെടലുകൾ മോൻസൺ കേസിലെ അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് നിലവിൽ ആർക്കും പരാതിയില്ലെന്നും സർക്കാരിൻ്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.