മസ്‌കത്ത് : ഒമാനിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ മഴക്ക് സാധ്യതയെന്ന് നാഷനൽ മൾട്ടി ഹസാർഡ് വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. അന്തരീക്ഷം മേഘാവൃതമായിരിക്കും. മസ്‌കത്ത്, മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരയിലും സമീപ പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും.
തീരദേശങ്ങളിൽ തിരമാല രണ്ട് മീറ്റർ വരെ ഉയരാനിടയുണ്ടെന്നും സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മഴ സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.