ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ്) റിപ്പോര്‍ട്ട്.2.2 ശതമാനത്തില്‍നിന്ന് 3.4 ശതമാനത്തിെന്റ വര്‍ധനയാണുണ്ടായത്.യുവതികളില്‍ 20.6 ശതമാനത്തില്‍നിന്ന് 24 ശതമാനമായും യുവാക്കളില്‍ 18.9 ശതമാനത്തില്‍നിന്ന് 22.9 ശതമാനമായും പൊണ്ണത്തടി വര്‍ധിച്ചു
കുട്ടികളെ കൂടാതെ യുവതി-യുവാക്കളിലും പൊണ്ണത്തടി കൂടിയിട്ടുണ്ട്. യുവതികളില്‍ 20.6 ശതമാനത്തില്‍നിന്ന് 24 ശതമാനമായും യുവാക്കളില്‍ 18.9 ശതമാനത്തില്‍നിന്ന് 22.9 ശതമാനമായുമാണ് വര്‍ധന. രാജ്യവ്യാപകമായി 2015നും 2016നും ഇടയില്‍ നടത്തിയ സര്‍വേ ഫലമാണ് എന്‍.എഫ്.എച്ച്.എസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇതില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ഡല്‍ഹി, ജമ്മു-കശ്മീര്‍, ലഡാക് എന്നിവിടങ്ങളിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നതായുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പൊണ്ണത്തടി കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്.
അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമത്തിെന്റ അഭാവവുമാണ് പൊണ്ണത്തടിക്ക് കാരണമെന്നാണ് പോപുലേഷന്‍ ഫൗണ്ടേഷന് ഒാഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പൂനം മുദ്രജ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണ് ഇന്ത്യയില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന പ്രവണത കൂടിയതെന്നും രാജ്യത്തെ സുസ്ഥിര സാമ്ബത്തിക വളര്‍ച്ച ജനങ്ങളില്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണമായെന്നും അവര്‍ വിലയിരുത്തുന്നു.എന്നാല്‍, സാമ്ബത്തിക വളര്‍ച്ച പൊണ്ണത്തടിക്ക് കാരണമല്ലെന്ന വിലയിരുത്തലും ചില വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.