ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയും കാള്‍, ഡേറ്റാ നിരക്കുകള്‍ ഉയര്‍ത്തി. ഭാരതി എയര്‍ടെല്ലിനും വൊഡാഫോണ്‍-ഐഡിയയ്ക്കും (വീ) പിന്നാലെയാണ് റിലയന്‍സ് ജിയോയും കാള്‍, ഡേറ്റാ നിരക്കുകള്‍ ഉയര്‍ത്തിയത്.
20 ശതമാനം വര്‍ദ്ധനയാണ് ജിയോ പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് നിരക്ക് പ്രാബല്യത്തില്‍ വരും. മൊബൈല്‍ പ്ലാനുകളില്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യം വര്‍ദ്ധന പ്രഖ്യാപിച്ചത് എയര്‍ടെല്ലാണ് തുടര്‍ന്ന് വീയും. ഇവയുടെ പുതുക്കിയ നിരക്കുകള്‍ കഴിഞ്ഞവാരം നിലവില്‍ വന്നു.
ടെലികോം വിപണിയില്‍ പ്ലാനുകള്‍ക്ക് മികച്ച മൂല്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നിരക്കുകള്‍ പരിഷ്കരിച്ചതെന്ന് ജിയോ വ്യക്തമാക്കി.പുതുക്കിയ നിരക്കുപ്രകാരം കമ്ബനിയുടെ ഏറ്റവും കുറഞ്ഞ പ്ലാനിന് (28 ദിവസത്തെ ജിയോഫോണ്‍ പ്ലാന്‍) ഇനി 91 രൂപയാണ്. നേരത്തേ 75 രൂപയായിരുന്നു.
അണ്‍ലിമിറ്റഡ് വോയിസ്/ഡേറ്റാ ശ്രേണിയില്‍ 129 രൂപയുടെ പായ്ക്കിന് പുതിയവില 155 രൂപയാണ്. 56 ദിവസ പ്ലാനിന്റെ വില 399 രൂപയില്‍ നിന്ന് 479 രൂപയാകും. 84 ദിവസ പ്ലാനിന്റെ വില 329 രൂപയില്‍ നിന്ന് 395 രൂപയുമാകും.336 ദിവസ പ്ലാനിന് പുതിയവില 1,559 രൂപ, നേരത്തേ 1,299 രൂപയായിരുന്നു. ഒരുവര്‍ഷ പ്ലാനിന്റെ നിരക്ക് 2,399 രൂപയില്‍ നിന്ന് 2,879 രൂപയുമായി. ഡേറ്റാ ആഡ്-ഓണ്‍ പ്ലാനിന്റെ വില 51 രൂപയില്‍ നിന്ന് 61 രൂപയാകും.