റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്.
2,006 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 48 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് – 9, ജിദ്ദ – 5, മക്ക – 2, മദീന – 2, അൽകോബാർ – 2, മറ്റ് 4 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 47,309,172 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,581,780 ആദ്യ ഡോസും 22,380,259 രണ്ടാം ഡോസുമാണ്. 347,133 ഡോസ് പ്രായാധിക്യമുള്ളവർക്ക് നൽകി.