തിരുവനന്തപുരം: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് . ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്‌ഥാനാർഥി. എല്‍ഡിഎഫിന്റെ സീറ്റിൽ ജോസ് കെ മാണി തന്നെയാണ് മൽസരിക്കുന്നത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത്.തുടർന്ന് ഉപതിരഞ്ഞെടുപ്പിലും സീറ്റ് ജോസ് കെ മാണിക്ക് തന്നെ നല്‍കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം.
99 നിയമസഭാംഗങ്ങളുള്ള എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. യുഡിഎഫിന് 41 അംഗങ്ങളാണ് ഉള്ളത്.രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക. 5 മണിക്കാണ് വോട്ടെണ്ണല്‍.