ചെന്നൈ : തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെല്ലൂരിൽ പുലർച്ചെ 4.17 നായിരുന്നു ഭൂചലനം ഉണ്ടായത്.സംഭവത്തിൽ ഇതുവരെ ആളപായമോ, നാശനഷ്ടമോ അനുഭവപ്പെട്ടില്ല.
വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിന്റെ ഫലമായി ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ ഉണ്ടായി. വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- തെക്ക് കിഴക്കായി 25 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.