മുംബൈ: മുംബൈയിലെ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്സൽ എന്നീ രണ്ട് പേരാണ് അറസ്റ്റ് ചെയ്തത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു.
ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയിൽ നിന്ന് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിൻറെ ടെറസിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും യുവതി ഇരയായി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം..
കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിൻറെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി.